ബോളിവുഡ് താരം രൺബീർ കപൂർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പീരീഡ് ചിത്രം ശംഷേര ജൂലായ് 22ന് തിയേറ്ററിൽ. ഹിന്ദിക്ക് പുറമെ തെലുങ്ക്, കന്നട, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശംഷേര എന്ന കഥാപാത്രത്തെയാണ് രൺബീർ അവതരിപ്പിക്കുന്നത്. രൺബീർ കപൂറിന്റെ ഇതേ വരെ കാണാത്ത ലുക്കാണ് ടീസറിലുള്ളത്. സഞ്ജയ് ദത്ത് ആണ് പ്രതിനായകൻ. വാണി കപൂർ, അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ള എന്നിവരാണ് മറ്റു താരങ്ങൾ. 150 കോടി ആണ് ചിത്രത്തിന്റെ ബഡ്ജറ്റ്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |