മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികളിലൂടെ ശ്രദ്ധേയനായ രതീഷ് കൃഷ്ണൻ നായകനാകുന്നു. സാജിർ സദാഫ് രചനയും സംവിധാനവും നിർവഹിക്കുന്ന കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിലൂടെയാണ് നായകനാകുന്നത്. സലിംകുമാർ, ജാഫർ ഇടുക്കി, സുധികോപ്പ, കിച്ചുടെല്ലസ്, രഘുനാഥ്, ഗോപാൽജി വടയാർ എന്നിവരാണ് മറ്റു താരങ്ങൾ. ഫെബ്രുവരി ആദ്യം തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം സാന്ദ്ര പ്രീഫോംസിന്റെ ബാനറിൽ ജോൺ നിർമ്മിക്കുന്നു. ഛായാഗ്രഹണം കണ്ണൻ പട്ടേരി . എഡിറ്റർ: ജസൽ സഹീർ, പ്രൊഡക്ഷൻ കൺട്രോളർ: നിസാർ, കല : സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്: പട്ടണം ഷാ, വസ്ത്രാലങ്കാരം: ഗഫൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, പശ്ചാത്തല സംഗീതം: സിബു സുകുമാരൻ, ആക്ഷൻ അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ് ഹരിസ്, പി.ആർ.ഒ എ.എസ്. ദിനേശ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |