കന്നട സൂപ്പർതാരം രക്ഷിത് ഷെട്ടിയെ നായകനാക്കി മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്യുന്ന 777 ചാർളി ജൂൺ 10ന് മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങും. എപ്പോഴും പരുക്കനും ഏകാകിയുമായ ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ചാർളി എന്ന നായ്ക്കുട്ടി കടന്നുവരുന്നതും അത് ധർമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഇതിവൃത്തം. മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.സംഗീത ശ്യംഗേരിയാണ് ചിത്രത്തിലെ നായിക. രാജ് ബി. ഷെട്ടി ,ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് നിർമ്മാണം .
മലയാളിയായ നോബിൻ പോളാണ് സംഗീത സംവിധാനം. മലയാളം പതിപ്പ് പൃഥ്വിരാജും തമിഴ് പതിപ്പ് കാർത്തിക് സുബരാജും തെലുങ്ക് പതിപ്പ് നാനിയുമാണ് വിതരണം ചെയ്യുന്നത്. പി.ആർ.ഒ മഞ്ജു ഗോപിനാഥ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |