നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്ക് പിന്തുണയുമായി റിമ കല്ലിംഗൽ രംഗത്ത്. സിനിമാരംഗത്തുനിന്ന് നടിക്ക് ആദ്യമായി പിന്തുണ നൽകുന്ന ആളാണ് റിമ. ഉൗള ബാബു എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ ചിത്രവും റിമ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു.'ഇതാണ് ഉൗള ബാബു, ഉൗള ബാബു ബലാത്സം അതിജീവിച്ചവരോട് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കും. ഉൗള ബാബുവിനെപ്പോലെയാകരുത്. 'റിമ കുറിച്ചു. ഉൗള ബാബുവിനെ പോലെയാകരുത് എന്ന തലക്കെട്ടോടെ നിരവധി മീമുകൾ മീടു ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |