SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.53 AM IST

നാല്പതാം വയസിലും ഇത്ര ഗ്ലാമറോ!

riyasen

Age is just a number എന്നത് പല സെലിബ്രിറ്റികളെക്കുറിച്ചും ആരാധകർ പറയുന്ന പതിവ് വാചകമാണ്. പ്രായത്തെ തോല്പിക്കുന്ന ആകാരഭംഗിയും അഴകും കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന താരങ്ങളുടെ നിരയിലേക്ക് കടന്നുവന്നിരിക്കുകയാണ് റിയാസെന്നും. വർഷങ്ങൾക്ക് മുൻപ് മണിരത്നത്തിന്റെ മൗനരാഗത്തിന്റെ മലയാളം റീമേക്കായ അവൾ കാത്തിരുന്നു അവനും എന്ന പി.ജി. വിശ്വംഭരൻ ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലരങ്ങേറിയ ബോളിവുഡ് താരം മൂൺ മൂൺ സെന്നിന്റെ മകളാണ് റിയാസെൻ.

സന്തോഷ് ശിവൻ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമായ അനന്തഭദ്രത്തിലൂടെ റിയയും മലയാളികൾക്ക് പരിചിതയാണ്. നാല്പത് വയസ് പിന്നിട്ട താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച പുത്തൻ ചിത്രങ്ങളും അതിന് നൽകിയിരിക്കുന്ന കാപ്ഷനുമാണ് ഇപ്പോൾ ആരാധകരുടെ ചർച്ചാവിഷയം.

Age is just a number, You deserve to look the way you do. വയസ് ഒക്കെ വെറും അക്കം മാത്രം. നിങ്ങൾ ആഗ്രഹിക്കുന്ന രൂപത്തിൽ പ്രത്യക്ഷപ്പെടാനുള്ള അർഹത നിങ്ങൾക്കുണ്ട് എന്നർത്ഥം.

നാല്പതാം വയസിലും ഇത്ര ഗ്ളാമറോയെന്നാണ് റിയയുടെ പുത്തൻ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം.

1991-ൽ വിഷകന്യ എന്ന ചിത്രത്തിൽ ബാലതാരമായാണ് റിയ സെൻ അഭിനയരംഗത്തെത്തിണ്ടത്. 1999-ൽ മണിരത്നം നിർമ്മിച്ച് ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹലിൽ നായികയായി. 2017ൽ ലോൺലി ഗേൾ എന്ന ചിത്രത്തിലാണ് ഒടുവിലഭിനയിച്ചത്. ഒട്ടേറെ വെബ് സീരീസുകളിലും റിയ വേഷമിട്ടിട്ടുണ്ട്. റിയയുടെ സഹോദരിയായ റൈമ സെൻ മലയാളത്തിൽ നരേയ്‌നെ നായകനാക്കി പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വീരപുത്രൻ എന്ന സിനിമയിലഭിനയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RIYASEN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.