കെ.ജി.എഫ് താരത്തിന്റെ റിയൽ ലുക്ക് കണ്ട് കണ്ണുതള്ളി ആരാധകർ. ഹോട്ട് ലുക്കിലാണ് റൂപ റായപ്പ ശാന്തി. കെ.ജി.എഫ് 2 കണ്ടവർ റൂപ അവതരിപ്പിച്ച കോളനിവാസിയായ ശാന്തി എന്ന സ്ത്രീയെ മറന്നിട്ടുണ്ടാവില്ല.
സമൂഹമാദ്ധ്യമത്തിൽ ഏറെ ആരാധകരുള്ള താരമാണ് റൂപ. മോഡലിംഗ് രംഗത്തുനിന്നാണ് റൂപ കന്നട സിനിമയിൽ എത്തുന്നത്. ബംഗളൂരുവിലെ നാടക സമിതിയിൽ നിരവധി നാടകങ്ങളുടെ ഭാഗമായി പ്രവർത്തിച്ചു. സൃഷ്ടിക എന്ന കന്നട ചിത്രത്തിലും അഭിനയിച്ചു. മൈസൂർ ഡയറീസ് ആണ് താരത്തിന്റെ മറ്റൊരു ചിത്രം. മലയാളത്തിലേക്ക് വരാൻ ഒരുങ്ങുകയാണ് താരം. മലയാളി പ്രേക്ഷകർക്ക് തന്നെ അറിയാമെന്ന് റൂപ പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |