SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.31 AM IST

കാത്തിരിപ്പിന് വിട, റോഷാക്ക് 29ന്

mm

ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് 29ന് റിലീസ് ചെയ്യും. ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഏറെ ദുരൂഹതയും ആകാംക്ഷയും വർദ്ധിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പോലെ ട്രെയിലറും . വേഫെറർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്കുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് . ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അഡ്വേഞ്ചേഴ്‌സ് ഒഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ . പ്രോജക്ട് ഡിസൈനർ – ബാദുഷ, പി .ആർ. ഒപ്രതീഷ് ശേഖർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOTTY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.