രജനികാന്തിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത 2.0ന്റെ റെക്കാഡ് തകർത്ത് ആർ.ആർ.ആർ .റിലീസ് ചെയ്തു പത്തുദിവസം പിന്നിടുമ്പോൾ 820 കോടി രൂപ ആർ.ആർ.ആർ നേടി .ഏറ്റവും വരുമാനം നേടിയ ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ആറാമത് ചിത്രം ഇടം നേടുകയും ചെയ്തു. അമിർഖാൻ നായകനായ ദംഗലാണ് ഈ പട്ടികയിൽ ഒന്നാമത്. രാജമൗലിയുടെ തന്നെ ബാഹുബലി 2 ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. തമിഴ്, തെലുങ്ക് , ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്കു പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങി. 650 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിനു മുമ്പുതന്നെ 352 കോടി രൂപ സ്വന്തമാക്കി. രാം ചരൺ, ജൂനിയർ എൻ.ടി. ആർ. എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആലിയ ഭട്ടാണ് നായിക. അജയ് ദേവ്ഗൺ, ശ്രിയ ശരൺ, ഒലിവിയ മോറിസ, സമുദ്രക്കനി എന്നിവരാണ് രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആറിലെ മറ്റു താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |