SignIn
Kerala Kaumudi Online
Saturday, 20 April 2024 10.57 AM IST

സജീവ് പാഴൂർ സംവിധായകനാവുന്നു,​ തമിഴ് ചിത്രത്തിൽ യോഗിബാബുവും ഉർവശിയും

sajeev

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ മികച്ച തിരക്കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ സജീവ് പാഴൂർ സംവിധായകനാവുന്നു. യോഗിബാബുവും ഉർവശിയും പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രത്തിലൂടെയാണ് സംവിധായക അരങ്ങേറ്റം. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ബിജുമേനോൻ നായകനായി എത്തിയ സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന സിനിമയ്ക്കും സജീവ് പാഴൂരാണ് തിരക്കഥ ഒരുക്കിയത്. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഇൗ വീടിന്റെ നാഥൻ എന്ന സിനിമയുടെ തിരക്കഥയും സജീവിന്റേതാണ്.

വിജയ് സേതുപതി നായകനായ ആണ്ടവൻ കട്ടളൈ, നയൻതാരയുടെ കോലമാവ് കോകില, മാരി സെൽവരാജിന്റെ പരിയേറും പെരുമാൾ എന്നീ സിനിമയിൽ കൈയടിപ്പിക്കുന്ന പ്രകടനാണ് യോഗിബാബു കാഴ്ചവച്ചത്. പുതിയ ചിത്രമായ മണ്ടേല ഒ.ടി.ടിയിൽ വൻ സ്വീകാര്യത കൈവരിക്കുകയും ചെയ്തു. വിജയ്‌യുടെ പുതിയ ചിത്രം ബീസ്റ്റിലും യോഗിബാബു അഭിനയിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAJEEV
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.