സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ രഞ്ജിത്ത് ചിറ്റാടെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇറച്ചി. മാവേറിക് സിനിമയുടെ ബാനറിൽ ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ഡ്രാമയാണ്. സലിം കുമാറിനും ബിജു കുട്ടനും ഉൾപ്പെടുന്ന താരനിരയോടൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കും. ഛായാഗ്രഹണം അർജുൻ രവി . എഡിറ്റിംഗ്: രാജേഷ് രാജേന്ദ്രൻ, ബിജിഎം: ഷെബിൻ മാത്യൂ, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ, കലാസംവിധാനം: എസ്.എ സ്വാമി, മേക്കപ്പ്: റോയ് ആന്റണി, പി.ആർ.ഒ: പി.ശിവപ്രസാദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |