ട്രെയിലർ ഇന്ന് റിലീസ്
സൽമാൻഖാനെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന രാധേ ഒരേ ദിവസം തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്യും. ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും 230 കോടി രൂപയ് ക്ക് സീ സ്റ്റുഡിയോ സ്വന്തമാക്കിക്കഴിഞ്ഞു.
സൽമാൻഖാനും സൊഹെയ്ൽഖാനും റീൽ ലൈഫ് പ്രൊഡക്ഷൻ (പ്രൈ) ലിമിറ്റഡും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. ദിഷ പട്ടാണി, രൺദീപ് ഹൂഢ, ജാക്കി ഷ്റോഫ്, മേഘ ആകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മേയ് 13നാണ് രാധേയുടെ റിലീസ്. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് റിലീസാകും.
തിയേറ്ററിനൊപ്പം ഒ.ടി.ടിയിലും റിലീസ് ചെയ്യാനെടുത്ത തീരുമാനം ഈ മഹാമാരി കാലത്ത് ഒഴിവാക്കാനാവാത്തതായിരുന്നുവെന്ന് സൽമാൻഖാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |