SignIn
Kerala Kaumudi Online
Friday, 29 March 2024 2.33 PM IST

ഒ.ടി.ടിയിലേക്ക് വീണ്ടും ഒഴുക്ക്

n

ദുൽഖർ സൽമാന്റെ സല്യൂട്ടിന് പിന്നാലെ മമ്മൂട്ടി ചിത്രം പുഴുവും

ഒ.ടി.ടിയിൽ മോഹൻലാൽ - വൈശാഖ് ചിത്രം മോൺസ്റ്റർ ഏപ്രിൽ 8ന് ഡിസ്നി ഹോട്ട് സ്റ്റാറിൽ ദുൽഖർ സൽമാന്റെ സല്യൂട്ട് മാർച്ച് 18ന് സോണി ലിവിൽ റിലീസ് ചെയ്യുന്നതിനു പിന്നാലെ മമ്മൂട്ടി ചിത്രമായ പുഴുവും ഇതേ ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുന്നു. പുഴുവിന്റെ റിലീസ് അറിയിപ്പ് ഉടൻ പുറത്തുവിടും. മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും ചിത്രങ്ങൾ ആദ്യമായാണ് ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുന്നത്. മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന പുഴു നവാഗതയായ രത്തീന ആണ് സംവിധാനം ചെയ്യുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സിൻസിൽ സെല്ലുലോയ്‌ഡിന്റെ ബാനറിൽ എസ്. ജോർജാണ് നിർമ്മാണം. ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും. ഉണ്ടയ്ക്കു ശേഷം ഹർഷാദ് ഒരുക്കുന്നതാണ് കഥ. വൈറസിനു ശേഷം ഷറഫ് സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ് തിരക്കഥ. തേനി ഈശ്വറാണ് ഛായാഗ്രഹണം.

ദൃശ്യം 2, ബ്രോ ഡാഡി എന്നീ ചിത്രങ്ങൾക്കുശേഷം നേരിട്ട് ഒ.ടി.ടി റിലീസായി എത്തുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ വൈശാഖാണ് സംവിധാനം ചെയ്യുന്നത്. ഏപ്രിൽ 8ന് ഡിസ്‌നി ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യും. മോഹൻലാൽ - പൃഥ്വിരാജ് കോമ്പിനേഷൻ പുറത്തിറങ്ങിയ ബ്രോ ഡാഡിയും ഡിസ്‌നി ഹോട്ട്‌സ്റ്റാറിലാണ് റിലീസ് ചെയ്തത്. പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന മോൺസ്റ്ററിൽ ലക്കിസിംഗ് എന്ന കഥാപാത്രത്തെയാണ് പ്രിയതാരം അവതരിപ്പിക്കുന്നത്.

പുലിമുരുകൻ, ആറാട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ഉദയകൃഷ്ണ മോഹൻലാൽ ചിത്രത്തിനു രചന നിർവഹിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലക്ഷ്‌മി മഞ്ചു ആണ് ചിത്രത്തിൽ നായിക. ഹണിറോസ്, ലെന, സുദേവ് നായർ ഉൾപ്പെടെ വൻ താര നിര തന്നെയുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മോൺസ്റ്ററിന് സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. മോഹൻലാൽ - ഷാജി കൈലാസ് ചിത്രം എലോൺ, മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം 12th മാൻ എന്നിവ ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഡിസ്നി ഹോട്ട് സ്റ്റാറിലാണ് ഇരു ചിത്രങ്ങളും എത്തുക എന്നാണ് വിവരം. ബിജുമേനോൻ, മഞ്ജുവാര്യർ ചിത്രം ലളിതം സുന്ദരം മാർച്ച് 18ന് ഡിസ്‌നി ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യുന്നുണ്ട്. ഇന്ദ്രജിത്, അനു സിതാര എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന അനുരാധ ക്രൈം നമ്പർ 591 / 2019 എന്ന ചിത്രം ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുമെന്നാണ് വിവരം. ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്തിറങ്ങി. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ് അനുരാധ ക്രൈം നമ്പർ 59 / 2019. അതേസമയം സുരാജ് വെഞ്ഞാറമൂട് നായകവേഷത്തിൽ എത്തുന്ന പ്രശസ്ത സംവിധായകന്റെ ചിത്രം ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുന്നതിന് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTTY, MOHANLAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.