ഒ ടി ടിയിൽ തരംഗം സൃഷ്ടിച്ച വെബ് സീരീസാണ് മനോജ് ബാജ്പേയ് ,പ്രിയാമണി തുടങ്ങിയവർ അഭിനയിച്ച ഫാമിലി മാൻ .സാമന്തയും ഫാമിലി മാനിൽ സുപ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ഏലം പോരാട്ടത്തിന്റെ ചരിത്രത്തെ വളച്ചൊടിച്ചു എന്ന് പറഞ്ഞു ഫാമിലി മാൻ വിവാദച്ചുഴിയിലായിരുന്നു.
എന്നാൽ റീലിസ് ചെയ്തു മാസങ്ങൾ പിന്നിടുമ്പോൾ സാമന്ത വിവാദത്തോട് പ്രതികരിക്കുകയാണ്. 'ഇപ്പോഴും ആ വെബ്സീരീസ് ചരിത്രത്തെ വളച്ചൊടിച്ചു എന്ന് തന്നെയാണ് അവരുടെ അഭിപ്രായം എങ്കിൽ , മറ്റൊരാളുടെ വികാരത്തെ വേദനിപ്പിച്ചതിന് മാപ്പ് "എന്ന് സാമന്ത പറയുന്നു. എന്തെങ്കിലും ദുരുദ്ദേശത്തോടെ ചെയ്തത് അല്ല. ആരെയും വേദനിപ്പിയ്ക്കണം എന്ന് കരുതിയിട്ടുമില്ല. വെബ് സീരീസ് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തി എങ്കിൽ ഞാൻ ആത്മാർത്ഥമായി മാപ്പ് ചോദിയ്ക്കുന്നു സാമന്ത വ്യക്തമാക്കി.ശാകുന്തളം എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ സാമന്ത ഇപ്പോൾ ചെന്നൈയിലാണ്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്ത് വാക്കിലെ രണ്ട് കാതൽ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. വിജയ് സേതുപതിയും നയൻതാരയുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ത്രികോണ പ്രണയ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |