തെന്നിന്ത്യൻ താരം സാമന്തയെ പ്രശംസിച്ച് ബോളിവുഡ് താരം കങ്കണ. ആമസോൺ പ്രൈമിൽ പ്രേക്ഷക പ്രീതിനേടി മുന്നേറുന്ന മനോജ് ബാജ്പേയ് യുടെ ഫാമിലി മാൻ എന്ന വെബ് സീരിസിൽ സാമന്ത വില്ലത്തി വേഷത്തിലുള്ള പ്രകടനം കണ്ടാണ് കങ്കണയുടെ അഭിനന്ദനം. കഴിഞ്ഞ ദിവസമാണ് ഫാമിലി മാൻ രണ്ടാം സീസണിന്റെ ടീസർ പുറത്തിറങ്ങിയത്.നിരവധി താരങ്ങളാണ് സാമന്തയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കങ്കണ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്തയെ പ്രശംസിച്ചത്.
കങ്കണയുടെ പ്രശംസയ്ക്ക് സാമന്ത നന്ദി അറിയിക്കുകയും ചെയ്തു. രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവരാണ് ഫാമിലി മാന്റെ സംവിധായകരും നിർമാതാക്കളും. 2019 ലാണ് ഫാമിലി മാനിന്റെ ആദ്യ സീസൺ റിലീസ് ചെയ്തത്.പ്രിയാമണിയാണ് മനോജ് ബാജ്പേയ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷം അവതരിപ്പിച്ചിരുന്നത്. സീമാ ബിശ്വാസ്, ധർശൻ കുമാർ , ശ്രേയ ധന്വന്തരി, ഷഹാബ് അലി, ദേവദർശിനി ചേതൻ തുടങ്ങിയവരും രണ്ടാം സീസണിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |