അഭിനയത്തിലെയും ആറ്റിറ്റ്യൂഡിലെയും ബോൾഡ്നെസ് കൊണ്ട് ആരാധകരെ ഞെട്ടിക്കുന്നവരാണ് മലയാള സിനിമ യിലെ പുതിയ കാല നായികമാരിൽ പലരും. അക്കൂട്ടത്തിലൊരാളാണ് സംയുക്താമേനോനും.
ബിക്കിനി ധരിച്ച് സംയുക്ത പ്രത്യക്ഷപ്പെടുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ തീപടർത്തിയിരിക്കുകയാണിപ്പോൾ. കഴിഞ്ഞ ദിവസമാണ് സംയുക്ത തന്റെ ബിക്കിനി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സ്വിമ്മിംഗ് പൂളിൽ ടൂ പീസ് ധരിച്ച് നിൽക്കുന്ന സംയുക്തയുടെ രണ്ട് ചിത്രങ്ങളും ഇതിനകം നാല് ലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. നല്ല നേരങ്ങളും തവിട്ടുനിറവും നിങ്ങളോട് പറയും ജീവിതം പെർഫെക്ട് ആയിരിക്കില്ല. പക്ഷേ ബിക്കിനിക്ക് പെർഫെക്ടാകാൻ സാധിക്കുമെന്നാണ് ചിത്രം പങ്കുവച്ച് സംയുക്ത കുറിച്ചിരിക്കുന്നത്.
ഗായിക സിതാര കൃഷ്ണകുമാർ, രഞ്ജിനി ജോസ്, അഭിനേത്രികളായ റിമ കല്ലിംഗൽ, ദിവ്യപ്രഭ, ശിവദ, നിമിഷ സജയൻ തുടങ്ങിയ നിരവധി പ്രമുഖരും ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. 'ത്രീ..." യെന്നാണ് സെലിബ്രിറ്റികളിൽ പലരും സംയുക്തയുടെ ബിക്കിനി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന കമന്റ്.
ടൊവിനോ തോമസ് നായകനായ തീവണ്ടിയുടെ വിജയമാണ്സംയുക്തമേനോനെ മുൻനിര നായികയാക്കി മാറ്റിയത്. തുടർന്ന് ടൊവിനോയ്ക്കൊപ്പം എടക്കാട് ബറ്റാലിയൻ, കൽക്കി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ജയസൂര്യ നായകനായ വെള്ളത്തിലെ സംയുക്തയുടെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. വി.കെ. പ്രകാശ് സംവിധാനം ചെയ്ത നായികാപ്രാധാന്യമുള്ള ചിത്രമായ എരിഡയാണ് ഇനി റിലീസാകാനുള്ളത്. ഗാലിപാട്ട -2 എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിക്കുകയാണ് താരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |