ടൊവിനോ ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധേയായ നടിയാണ് സംയുക്ത മേനോൻ. നടിയുടെയതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത വെള്ളത്തിലും,വുൾഫിലും ഗംഭീര പ്രകടനമാണ് സംയുക്ത കാഴ്ചവച്ചത്. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ നടി ഇപ്പോൾ തന്നെ അപഹാസ്യപെടുത്തുന്ന രീതിയിൽ കമന്റ് ഇട്ട വ്യക്തിക്ക് ശക്തമായ മറുപടി നൽകിയിരിക്കുകയാണ്. സംയുക്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന് താഴെ ഒരാൾ വന്ന് 'അടുത്ത് എത്തി, ഇനി ബാക്കിയുളളതും കൂടി അൺലോക്ക് ചെയ് തോ ? "എന്ന് കമന്റിട്ടു. എന്നാൽ ഇതിന് മറുപടിയായി 'നിങ്ങൾ താമസിക്കുന്ന കിണറിന് പുറത്ത് ചാടാൻ ശ്രമിക്കുക..ലോകം വിശാലമാണ് " എന്ന് നടി മറുപടി കൊടുത്തു. നിരവധി പേരാണ് സംയുക്തയുടെ മറുപടിയെ പ്രശംസിച്ച് എത്തിയത്. ഇൻസ്റ്റാഗ്രാമിൽ താരത്തിനെ ഫോളോ ചെയ്യുന്നത് 1.2 മില്യൺ ആൾക്കാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |