നൂറിൻ ഷെരീഫും അനീഷ് റഹ്മാനും രാഹുൽ മാധവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാന്റാക്രൂസിലെ 'പൊളിച്ചടുക്കാം മച്ചാനെ" എന്ന ഗാനം പുറത്തിറങ്ങി. പുതുവത്സര ആഘോഷങ്ങളെ ഓർമ്മപ്പെടുത്തുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. മനു മഞ്ജിത് രചന നിർവഹിച്ച ഗാനം അന്തോണി ദാസൻ ആലപിച്ചിരിക്കുന്നു. സംഗീതം : സിബു സുകുമാരൻ. ചിറ്റേത്ത് ഫിലിം ഹൗസിന്റെ ബാനറിൽ രാജു ഗോപി ചിറ്റേത്ത് നിർമ്മിച്ച് ജോൺസൻ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്ത ചിത്രം ഫോർട്ട് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാന്റാക്രൂസ് എന്ന നൃത്തസംഘത്തെ ചുറ്റിപ്പറ്റിയാണ് പ്രമേയം. ഇന്ദ്രൻസ്, അജുവർഗീസ്, മേജർ രവി, കിരൺകുമാർ, സോഹൻ സീനുലാൽ, അരുൺ കലാഭവൻ എന്നിവരാണ് മറ്റു താരങ്ങൾ. എസ്. സെൽവകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ: കണ്ണൻ മോഹൻ, മേക്കപ്പ് : റോണക്സ് സേവ്യർ, ആക്ഷൻ : മാഫിയ ശശി, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്. ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |