SignIn
Kerala Kaumudi Online
Saturday, 20 April 2024 8.43 AM IST

രചന എം.ടി, സംവിധാനം സന്തോഷ് ശിവൻ

santhosh-sivan

എം.ടിയുടെ തിരക്കഥയിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ളിക്സ് വെബ് സീരീസിൽ വരും

മലയാളത്തിന്റെ പ്രിയങ്കരനായ കഥാകാരൻ എം.ടി.വാസുദേവൻനായരുടെ തിരക്കഥയിൽ വിഖ്യാത ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ്ശിവൻ നെറ്റ്ഫ്ളിക്സിനു വേണ്ടി ഒരുക്കുന്ന വെബ് സീരീസ് ചിത്രം വരുന്നു.എം.ടി.യുടെ ' അഭയം തേടി ' എന്ന കഥയെ ആസ്പദമാക്കിയാണ് നാൽപ്പത് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഒരുക്കുന്നതെന്ന് സന്തോഷ് ശിവൻ കേരളകൗമുദിയോട് പറഞ്ഞു.നടൻ സിദ്ധിഖ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കും.

പ്രിയദർശൻ ഉൾപ്പെടെ പ്രമുഖ സംവിധായകർ എം.ടി.യുടെ എട്ടു കഥകൾ ഇതിവൃത്തമാക്കി നെറ്റ്ഫ്ളിക്സിനു വേണ്ടി തയ്യാറാക്കുന്ന ആന്തോളജിയുടെ ഭാഗമാണിത്. ഇപ്പോഴത്തെ കൊവിഡ് സാഹചര്യത്തിന് അയവുണ്ടായാൽ ജൂൺ അവസാനമോ ജൂലായിയിലോ ചിത്രീകരണം ആരംഭിക്കാനുദ്ദേശിക്കുന്നതായി സന്തോഷ് ശിവൻ പറഞ്ഞു.വയനാടായിരിക്കും ലൊക്കേഷൻ. എട്ടു ചിത്രങ്ങൾക്കും എം.ടിയാകും തിരക്കഥഎഴുതുക.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ ,മുംബയ് കർ എന്നീ ചിത്രങ്ങൾ നിർമ്മാണം പൂർത്തിയാക്കിയിരുന്നു.ജാക്ക് ആൻഡ് ജില്ലിൽ മഞ്ചുവാര്യർ പാടിയ കിം കിം കിം..എന്നുതുടങ്ങുന്ന പഴയഗാനം തരംഗമായിരുന്നു.ലേകേഷ് കനകരാജ് തമിഴിൽ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചലച്ചിത്രം മാ നഗരത്തിന്റെ ഹിന്ദി റീമേക്കാണ് മുംബയ് കർ.വിജയ് സേതുപതി ഇതിൽ ഒരു പ്രധാന വേഷം ചെയ്തിരുന്നു.രണ്ടും വൈകാതെ റിലീസ് ചെയ്യും

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ഛായാഗ്രഹകനും സന്തോഷ് ശിവനാണ്.ബറോസ് ഷൂട്ടിംഗ് തുടങ്ങിയെങ്കിലും കൊവിഡ് രണ്ടാം തരംഗം ശക്തമായതോടെ ഷൂട്ടിംഗ് നിർത്തിവയ്ക്കുകയായിരുന്നു.നിയന്ത്രണങ്ങളിൽ അയവു വരുന്നതോടെ ബറോസിന്റെ ചിത്രീകരണം പുനരാരംഭിക്കും.സംവിധായകനെന്ന നിലയിലും ഛായാഗ്രഹകനെന്ന നിലയിലും ഏറ്റവും തിരക്കേറിയ ചലച്ചിത്ര പ്രവർത്തകനാണ് സന്തോഷ് ശിവൻ.എന്നാൽ തികച്ചും സെലക്ടീവായിട്ടാണ് അദ്ദേഹം ചിത്രങ്ങൾ തിരഞ്ഞെടുക്കുക. അമേരിക്കൻ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേഴ്സിൽ ആദ്യമായി അംഗമാകുന്ന ഏഷ്യൻ ഛായാഗ്രഹകനാണ് സന്തോഷ്. പിതാവും ഫോട്ടോഗ്രഫിയിൽ തന്റെ മെന്ററുമായ വിഖ്യാത പ്രസ് ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവനെക്കുറിച്ച് കേരള മീഡിയ അക്കാദമി നിർമ്മിക്കുന്ന ' ശിവനയനം എന്ന ഡോക്കുമെന്ററിയുടെ സംവിധാനം സന്തോഷ് ഈയിടെ നിർവഹിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANTHOSH SIVAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.