ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കർ പരസ്യചിത്രത്തിലൂടെ ശ്രദ്ധനേടുന്നു. പ്രമുഖ വസ്ത്ര ബ്രാന്റുമായി ചേർന്നാണ് സാറ പരസ്യ ചിത്രമേഖലയിൽ എത്തിയിരിക്കുന്നത്.നടി ബനിതാ സന്ധു, താനിയ ഷ്രോഫ് എന്നിവർക്കൊപ്പമാണ് സാറ തന്റെ മോഡലിംഗ് അരങ്ങേറ്റം നടത്തിയത്. സാറയുടെ പരസ്യ ചിത്രങ്ങൾ ഇൻസ്റ്റന്റ് ഹിറ്റായി മാറിയിരിക്കുകയാണ്. സാറ ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ്.തന്റെ 1.5 ദശലക്ഷം ഫോളോവേഴ്സിനു വേണ്ടി ദൈനംദിന ജീവിതത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്ക് വയ്ക്കാറുണ്ട്. സാറയുടെ സിനിമ രംഗത്തേക്ക് എത്തുമോയെന്ന ചോദ്യമാണ് സച്ചിൻ ആരാധകർ ചോദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |