ശരത് അപ്പാനി നിർമ്മാതാവിന്റെ കുപ്പായം അണിയുന്നു. മകൾ തിയ്യാമ്മയുടെ പേരിലാണ് ചലച്ചിത്ര നിർമ്മാണ സംരംഭം. പോയിന്റ് ബ്ളാങ്ക് എന്നു പേരിട്ട ചിത്രം റോഡ് മൂവി ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്.
. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്നു.ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് ശരത് അപ്പാനി.ചിത്രത്തിൽ അപ്പാനി രവി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ഇതോടെ ശരത് കുമാർ ശരത് അപ്പാനി എന്ന പേരിൽ അറിയപ്പെട്ടു. വെളിപ്പാടിന്റെ പുസ്തകം, പോക്കിരി സൈമൺ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.ഫഹദ് ഫാസിൽ ചിത്രം മാലിക്കാണ് ശരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ.അതേസമയം തിയ്യാമ്മ പ്രൊഡക്ഷൻസിനൊപ്പം ഡി.എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷിജി മുഹമ്മദും പോയിന്റ് ബ്ളാങ്കിന്റെ നിർമ്മാണ പങ്കാളിയാണ്. ആഗസ്റ്റ് 17ന് ഗോവയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. ബോണി അസനാരാണ് രചനയും ക്രിയേറ്റീവ് സംവിധാനവും നിർവഹിക്കുന്നു. കഥ : മിഥുൻ സുബ്രൻ. ഛായാഗ്രഹണം: ടോൺസ് അലക്സ്. പി.ആർ.ഒ: പി. ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |