കൈലാഷ്,സരയു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഉപ്പുമാവ് ". കൊല്ലത്ത് ജൂലായ് 4ന് ആരംഭിക്കുന്ന ചിത്രത്തിൽശിവജി ഗുരുവായൂർ, ജയശങ്കർ,ഷാജി മാവേലിക്കര,കൊല്ലം ഷാ, ഫിലിപ്പ് മമ്പാട്,കണ്ണൻ സാഗർ,സജി വെട്ടിക്കവല,കെ അജിത് കുമാർ, മാസ്റ്റർ ആദീഷ്,സീമ ജി നായർ,ആതിര,മോളി കണ്ണമാലി, തസ്ലീമ മുജീബ്,
മായ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.വൈറ്റ് ഫ്രെയിം ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മാധേഷ് നിർവ്വഹിക്കുന്നു.ശ്രീമംഗലം വിജയൻ,ശ്യാം ശിവരാജൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. പ്രൊഡക്ഷൻ കൺട്രോളർ -സഞ്ജു സാഹിബ്.പി ആർ ഒ-എ എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |