ഡയലോഗ് എഴുതുന്നവർ ഇപ്പോൾ ഡബ്ല്യു.സി.സിയെ പേടിച്ചു തുടങ്ങിയെന്ന് റിമ കല്ലിംഗൽ

Friday 11 January 2019 3:42 PM IST
rima-kallingal

സിനിമയിൽ ഡയലോഗ് എഴുതുന്നവർ ഇപ്പോൾ ഡബ്ല്യു.സി.സിയെ (വിമെൻ ഇൻ സിനിമ കളക്‌ടീവ്) പേടിച്ചു തുടങ്ങിയിട്ടുണ്ടെന്ന് നടി റിമ കല്ലിംഗൽ. തിരുവനന്തപുരത്ത് സൂര്യ ഫെസ്‌റ്റിവലിൽ സംസാരിക്കവെയാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്രയും വലുതായ ഒരു മൂവി ഇൻഡസ്‌ട്രിക്ക് നടപ്പിലാക്കേണ്ടതായ ഒരു മാനുവൽ ഇല്ല എന്നുള്ളതാണ് സത്യമെന്നും അത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഡബ്ല്യു.സി.സിയെന്നും റിമ വ്യക്തമാക്കി.

'ഫിലിം ഫെസ്‌റ്റിവൽ, അവാർഡ് നിശ തുടങ്ങിയവയും സ്വന്തമായി തന്നെ നടത്താൻ ഡബ്ല്യു.സി.സി ആലോചിക്കുന്നുണ്ട്. സുഡാനി ഫ്രം നൈജീരിയ എഴുതിയ മുഹസിൽ പാലേരി ഒരിക്കൽ എന്നോട് പറഞ്ഞത് ഡയലോഗ് എഴുതുമ്പോൾ ആലോചിക്കേണ്ടത് ഡബ്ല്യു.സി.സിയ്‌ക്ക് ഓകെ ആയിരിക്കുമോ എന്നാണല്ലോ എന്നാണ്. ഞങ്ങളെ ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. അതൊരു കോംപ്ളിമെന്റായാണ് കാണുന്നത് '- റിമ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA