കോൺകോർഡ് മൂവീസിന് വേണ്ടി രജീഷ് ചന്ദ്രന്റെ കഥയ്ക്ക് എൽദോസ് യോഹന്നാൻ തിരക്കഥ എഴുതി വി.അനിയൻ ഉണ്ണി സംവിധാനം ചെയ്യുന്ന സീതാരാമൻ എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചിംഗും എറണാകുളം ഡോൺ ബോസ്കോ പ്രിവ്യൂ തിയേറ്ററിൽ നടന്നു. നിർമ്മാതാവ് ഫൈസൽ അച്ചാപ്പു,നടനും സംവിധായകനുമായ അനൂപ് പന്തളം, ജിന്റോ കലാഭവൻ, നസീർ മിന്നലെ,ഫാക്ട് ഹുസൈൻ കോയ, അൻസാരി സെൻഷായി, കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യ ചീഫ് ഇൻസ്ട്രക്ടർ ഗോപാൽ ഡിയോ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നിരവധി സിനിമകളിൽ സംവിധാന സഹായിയായും ഷോർട്ട് ഫിലിമുകളും ആൽബങ്ങളും സംവിധാനം ചെയ്ത വി.അനിയൻ ഉണ്ണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീതാരാമൻ. സിദ്ധിഖ് ലാൽ ചിത്രമായ ഹിറ്റ്ലറിൽ ചെറിയൊരു വേഷം ചെയ്തു അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുകയും ഒട്ടേറെ പരസ്യചിത്രങ്ങളിലും സിനിമകളിലും അഭിനയിച്ച നാസർ ഹസൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്ത അഭിനേതാക്കൾക്കൊപ്പം പുതുമുഖ നടിനടന്മാരും അണിനിരക്കുന്നു.മേയ് അവസാനം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. പി ആർ ഒ-എ എ എസ്.ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |