SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.45 AM IST

ഷെയ്‌‌ൻ നിഗം സണ്ണിവയ്ൻ ഒന്നിക്കുന്നു

സുപ്രധാന വേഷത്തിൽ സിദ്ധാർത്ഥ് ഭരതൻ

shain

ഷെയ്‌ൻ നിഗം, സണ്ണി വയ്‌ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. സിദ്ധാർത്ഥ് ഭരതൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ഇടവേളയ്ക്കുശേഷം സിദ്ധാർത്ഥ് ഭരതൻ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ്.

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് സിദ്ധാർത്ഥ് ഭരതൻ. ആദ്യ ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവച്ചു. യൂത്ത് ഫെസ്റ്റിവൽ, രസികൻ, നിദ്ര(സംവിധാനവും) റബേക്ക ഉതുപ്പു കിഴക്കേമല, സ്‌പിരിറ്റ് എന്നിവയാണ് അഭിനയിച്ചവയിൽ ശ്രദ്ധേയ ചിത്രങ്ങൾ. സംവിധാനം ചെയ്ത ജിന്ന്, ചതുരം എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്. അതേസമയം സിൻസിൽ സെല്ലുലോയ്‌ഡിന്റെ ബാനറിൽ പുഴുവിനുശേഷം എസ്. ജോർജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന എം. സജാസ് നിർവഹിക്കുന്നു. ഛായാഗ്രഹണം സുരേഷ് രാജൻ, ചിത്രസംയോജനം മഹേഷ് ഭുവനേന്ദ്. പ്രശസ്ത തമിഴ് സംഗീത സംവിധായകൻ സാം സി.എസ്. ആണ് സംഗീതം ഒരുക്കുന്നത്. പ്രൊജക്ട് ഡിസൈനർ ലിബൽ ഡേസ് ഫിലിംസ്. പ്രൊഡക്‌ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത്. അസോസിയേറ്റ് ഡയറക്ടേഴ്സ് തൻവിൻ, നസീർ, ഷൈൻ കൃഷ്ണ. പി.ആർ. ഒ പ്രതീഷ് ശേഖർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAIN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.