നവാഗതനായ ഉണ്ണി മാധവ് സംവിധാനം ചെയ്യുന്ന പ്രൈസ് ഒഫ് പൊലീസ് എന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ പൊലീസ് വേഷത്തിലെത്തുന്നു. ഡിവൈ.എസ്.പി മാണി ഡേവിസ് എന്ന കഥാപാത്രത്തെയാണ് ഷാജോൺ അവതരിപ്പിക്കുന്നത്.മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെയാണ് പൊലീസ് വേഷത്തിൽ ഷാജോൺ തിളങ്ങുന്നത്. മിയ, റിയാസ്ഖാൻ, സ്വാസിക, മെറിന മൈക്കിൾ, തലൈവാസൽ വിജയ്,അരിസ്റ്റോ സുരേഷ്, കോട്ടയം രമേഷ്, ബിജു പപ്പൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ പൂജ നാളെ രാവിലെ 10ന് കൊച്ചിയിൽ അമ്മ ആസ്ഥാനത്ത് സംവിധായകൻ ജോഷി നിർവഹിക്കും. എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരനാണ് നിർമ്മാണം. രാഹുൽ കല്യാൺ രചന നിർവഹിക്കുന്നു.ഛായാഗ്രഹണം ഷമീർ ജിബ്രാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |