ശ്യാമിലി മലയാളിക്ക് ബേബി ശ്യാമിലിയാണ്. മാളൂട്ടി സിനിമയിൽ കുട്ടിയുടുപ്പിട്ട കുസൃതികുരുന്നിന്റെ മുഖം മനസിലേക്ക് എത്തുകയും ചെയ്യും. ശ്യാമിലിയുടെ 34 ാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമാകുന്നു. ശ്യാമിലിയുടെ അരികിൽ ചേച്ചി ശാലിനിയും ചേട്ടൻ റിച്ചാർഡും നിൽക്കുന്നത് ചിത്രങ്ങളിൽ കാണാം.
ചെന്നൈയിലെ വീട്ടിൽ നടന്ന ആഘോഷത്തിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്., വിഷ്വൽ കമ്മ്യൂണിക്കേഷനാണ് ശ്യാമിലി പഠിച്ചത്. 2016ൽ കുഞ്ചാക്കോ ബോബന്റെ നായികയായി വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലൂടെ നായിക ആയി അരങ്ങേറി. 2018 ൽ പുറത്തിറങ്ങിയ അമ്മമ്മഗരില്ലം എന്ന തെലുങ്ക് ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. അഭിനയം പ്രൊഫഷനാക്കാൻ ശ്യാമിലിക്ക് ആഗ്രഹമില്ല. തമിഴിലും തെലുങ്കിലുമൊക്കെ അവസരങ്ങൾ ഒരുപാട് വന്നെങ്കിലും ഗ്ളാമറസ് വേഷങ്ങളായതിനാൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന്
ശ്യാമിലി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |