ചലച്ചിത്ര താരം ഷംന കാസിം വിവാഹിതയാവുന്നു. ദുബായ് ജെ.ബി.എസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇരുവരും വീട്ടുകാരുടെയും അനുഗ്രഹത്തോടെ ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്ന് വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ഷംന കുറിച്ചു. റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിം ശ്രദ്ധേയാവുന്നത്. മഞ്ഞുപോലൊരു പെൺകുട്ടിയാണ് ആദ്യ സിനിമ. തമിഴ് , തെലുങ്ക് ,കന്നട സിനിമകളിൽ നായികയായി സജീവമാണ് ഷംന.
ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിരത്തിരനിലാണ് അവസാനം അഭിനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |