SignIn
Kerala Kaumudi Online
Friday, 19 April 2024 5.14 PM IST

സിനിമയിൽ 30 വർഷം പൂർത്തിയാക്കി ഷാരൂഖ് ഖാൻ

sharook

അഭിനയ ജീവിതത്തിൽ മുപ്പതുവർഷം പൂർത്തയാക്കിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. പ്രിയതാരം മൂന്ന് പതിറ്റാണ്ട് അഭിനയ യാത്ര പൂർത്തിയാക്കിയതിന്റെ ആവേശത്തിലാണ് ആരാധകർ. മുപ്പതുവർഷം പൂർത്തിയായതിന്റെ സന്തോഷത്തിൽ ഏറ്റവും പുതിയ ചിത്രം പത്താന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഷാരൂഖ് ഖാൻ. കൈയിൽ തോക്കും ചോരപുരണ്ട മുഖവുമായി നിൽക്കുന്ന ഷാരൂഖാണ് പോസ്റ്ററിൽ . അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം ഷാരൂഖ് ചിത്രം തിയേറ്ററിൽ എത്തുന്നു എന്ന പ്രത്യേകതയുണ്ട്. അടുത്തവർഷം ജനുവരി 25ന് ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി പത്താൻ പുറത്തിറങ്ങും. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോൺ, ജോൺ എബ്രഹാം തുടങ്ങി വലിയ താരനിരയുണ്ട്. രാജ് കുമാർ ഹിരണിയുടെ ടുങ്കി, അറ്റ്‌ലിയുടെ ജവാൻ എന്നീ ഷാരൂഖ് ചിത്രങ്ങളും അടുത്തവർഷം പുറത്തിറങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAROOK
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.