SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.40 PM IST

ഷാരൂഖിന്റെ നായിക നയൻസ് തന്നെ, അറ്റ്‌ലിയുടെ ബോളിവുഡ് ചിത്രം തുടങ്ങുന്നു

aa

ഷാരൂഖ് ‌ഖാന്റെ നായികയായി അറ്റ്‌ലിയുടെ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറാനുള്ള തീരുമാനത്തിൽ നിന്ന് നയൻതാര പിന്മാറിയെന്ന വാർത്തകൾ പ്രചരിച്ചത് അടുത്തിടെയാണ്. നയൻസിന് പകരം സാമന്ത ഈ ചിത്രത്തിൽ നായികയാകുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. പക്ഷെ ഇപ്പോൾ നയൻസ് തന്നെയായിരിക്കും ഈ ചിത്രത്തിൽ നായികയാകുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഉറപ്പിച്ച് പറയുന്നു.

മാസങ്ങൾക്ക് മുൻപാണ് ഷാരൂഖ് ചിത്രത്തിൽ നായികയാകാൻ നയൻതാര കരാറൊപ്പിട്ടത്. എന്നാൽ മകൻ ആര്യൻഖാൻ ലഹരിമരുന്ന് കേസിൽ കുടുങ്ങിയതോടെ തന്റെ ചിത്രങ്ങളുടെ ഷൂട്ടിംഗ് ഷാരൂഖ് നീട്ടിവച്ചതും വിഘ്‌നേശ് ശിവനുമായുള്ള വിവാഹം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചതും കാരണം ഡേറ്റ് ക്ളാഷുണ്ടാകുമെന്നതിനാൽ നയൻതാര ഹിന്ദി ചിത്രത്തിൽൽ നിന്ന് പിന്മാറാൻ ആലോചിച്ചിരുന്നു.

എന്നാൽ മകന് ജാമ്യം ലഭിച്ചതോടെ ഷാരൂഖ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ചിരഞ്ജീവി നായകനാകുന്ന ഗോഡ്‌ഫാദറിന്റെ ഡേറ്റുകൾ അഡ്‌ജസ്റ്റ് ചെയ്ത് ഷാരൂഖ് ചിത്രത്തിലഭിനയിക്കാനാണ് നയൻതാരയുടെ തീരുമാനമെന്നറിയുന്നു.

ഷാരൂഖിനെ പ്രണയിക്കുന്ന ഒരു കുറ്റാന്വേഷകയുടെ വേഷമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ നയൻതാര അവതരിപ്പിക്കുന്നത്. നയൻസിനെ കൂടാതെ മറ്റ് മൂന്ന് നായികമാർ കൂടി ചിത്രത്തിലുണ്ടാകുമെന്നറിയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHARUKH KHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.