ഷീലു എബ്രഹാമിന്റെ ജന്മദിനത്തിന് മിനികൂപ്പർ സമ്മാനിച്ചിരിക്കുകയാണ് ഭർത്താവും നിർമ്മാതാവുമായ എബ്രഹാം മാത്യു. ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ ഐവി മെറ്റാലിക് നിറം മിനികൂപ്പർ കൺട്രിമാനാണ് സമ്മാനമായി നൽകിയത്. ഇന്ത്യൻ വിപണിയിൽ 42 ലക്ഷം മുതൽ 46 ലക്ഷം വരെയാണ് വില. തന്റെ പുതിയ മിനി കൂപ്പർ കൺട്രിമാന്റെ ചിത്രങ്ങൾ ഷീലു സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു എബ്രഹാം വെള്ളിത്തിരയിൽ എത്തുന്നത്. ഷീ ടാക്സി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മംഗ്ളീഷ്, കനൽ, പുതിയ നിയമം, പുത്തൻ പണം, പട്ടാഭിരാമൻ, ശുഭരാത്രി, അൽമല്ലു, സ്റ്റാർ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ധ്യാൻ ശ്രീനിവാസൻ നായകനായ വീകം ആണ് ഷീലുവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.ബിജു മേനോൻ നായക വേഷത്തിൽ എത്തുന്ന നാലംമുറ എന്ന ചിത്രത്തിലും അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |