ഒാട്ടോറിക്ഷയിൽ ആൻ, പേടിപ്പെടുത്താൻ എെശ്വര്യ,കോളേജുകുമാരിയായി രജിഷ
തിയേറ്ററുകൾ തുറക്കുകയും പുതിയ റിലീസുകളിൽ മിക്കവയും പ്രേക്ഷകർ കൈനീട്ടി സ്വീകരിക്കുകയും ചെയ്തതോടെ ചിത്രീകരണ തിരക്കിലാണ് മലയാള സിനിമ. മുപ്പതിലധികം ചിത്രങ്ങളുടെ ചിത്രീകരണമാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. തിങ്കളാഴ്ച അഞ്ചുചിത്രങ്ങളുടെ ചിത്രീകരണം കൂടി ആരംഭിച്ചു.
ഐശ്വര്യലക്ഷ്മിയുടെ കുമാരി, രജിഷ വിജയന്റെ ലൗഫുള്ളി യുവേഴ്സ് വേദ, സുരാജ് വെഞ്ഞാറമൂട് , ആൻ അഗസ്റ്റ്യൻ എന്നിവരുടെ ഒാട്ടോറിക്ഷാക്കാരന്റെ ഭാര്യ, ബാലുവർഗീസ്, ജാഫർ ഇടുക്കി എന്നിവരുടെ ആളങ്കം, ശ്വേത മേനോന്റെ പള്ളിമണി എന്നിവയാണ് ചിത്രീകരണം ആരംഭിച്ച ചിത്രങ്ങൾ. ഫ്രഷ് ലൈം സോഡാസ് , ബിഗ് ജെ എന്റർടെയ്ൻമെന്റ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന കുമാരി സംവിധാനം ചെയ്യുന്നത് രണം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിർമൽ സഹദേവാണ്. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ െഎശ്വര്യ ലക്ഷമിയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, രാഹുൽമാധവ്, സ്ഫടികം ജോർജ്, ജിജു ജോൺ, ശിവജിത് നമ്പ്യാർ, പ്രതാപൻ, സുരഭിലക്ഷ്മി, സ്വാസിക ശ്രുതി മേനോൻ, തൻവി റാം എന്നിവരാണ് മറ്റു താരങ്ങൾ. കൊച്ചിയും പരിസരപ്രദേശങ്ങളുമാണ് കുമാരിയുടെ ലൊക്കേഷൻ. വൻ താരനിരയിൽ ഒരുങ്ങുന്ന ലൗവ് ഫുൾ യുവേഴ്സ് വേദ നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്നു.തമിഴകത്തിനും മലയാളത്തിനും പ്രിയങ്കരനായ ഗൗതം വാസുദേവും രജിഷ വിജയനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോളേജ് വിദ്യാർത്ഥിയുടെ വേഷമാണ് ചിത്രത്തിൽ രജിഷയ്ക്ക്. വെങ്കിടേഷ് , ഷൈൻടോം ചാക്കോ, ശ്രീനാഥ് ഭാസി, ശരത് അപ്പാനി, അനിഘ സുരേന്ദ്രൻ, ഷാജു ശ്രീധർ, ഐ.എം. വിജയൻ എന്നിവരാണ് മറ്റു താരങ്ങൾ.
തൃശൂർ കേരള വർമ്മ കോളേജാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ആർ ടു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ് നിർമ്മാണം. ഹരികുമാർ സംവിധാനം ചെയ്യുന്ന ഒാട്ടോറിക്ഷാക്കാരന്റെ ഭാര്യ മാഹിയിൽ ചിത്രീകരണം ആരംഭിച്ചു.രാധിക എന്ന നായിക കഥാപാത്രത്തെയാണ് ആൻ അഗസ്റ്റ്യൻ അവതരിപ്പിക്കുന്നത്. ഒാട്ടോറിക്ഷയിൽ ആൻ ഇരിക്കുന്ന ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ജനാർദ്ദനൻ, കൈലാഷ് , സ്വാസിക, ദേവി അജിത്, നീന കുറുപ്പ്, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു താരങ്ങൾ. എം.മുകുന്ദനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം അഴകപ്പൻ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ, ബേനസീർ എന്നിവർ ചേർന്നാണ് നിർമ്മാണം.പള്ളിമണിയിൽ ശ്വേത മേനോനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലൂടെ ഇടവേളയ്ക്കുശേഷം നിത്യ ദാസ് മടങ്ങിവരികയാണ്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ചിത്രീകരണം ആരംഭിച്ച ചിത്രം നവാഗതനായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്നു. കൈലാഷ് , ദിനേശ് പണിക്കർ, ഹരികൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ.തിരക്കഥാകൃത്ത് ഷാനിഖാദർ സംവിധാനം ചെയ്യുന്ന ആളങ്കത്തിൽ ലുക്മാൻ, ശരണ്യ .ആർ എന്നിവരാണ് മറ്റു താരങ്ങൾ. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |