നസ്രിയയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഇതാദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് തമിഴ്താരം സിദ്ധാർത്ഥ്. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. സന്തോഷ് സുബ്രഹ്മണ്യം എന്ന ചിത്രത്തിലെ 'അടടാ അടടാ" എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ നസ്രിയയും നിവിൻ പോളിയും അഭിനയിച്ച നേരത്തിലെ ഗാനരംഗം ഇൻസ്റ്റഗ്രാം സ്റ്റോറിയായി മൈ ഫേവറിറ്റ് എന്ന കാപ്ഷനോടെയാണ് സിദ്ധാർത്ഥ് പങ്കുവച്ചിരിക്കുന്നത്. ലവ് ഫോർ എവർ എന്ന സ്റ്റിക്കറും നടൻ സ്റ്റോറിയിൽ ചേർത്തിട്ടുണ്ട്. നസ്രിയയും സിദ്ധാർത്ഥിന്റെ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. നടൻ നാനിക്കൊപ്പം അണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രമാണ് നസ്രിയയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. താരത്തിന്റെ തെലുങ്ക് അരങ്ങേറ്റചിത്രം കൂടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |