SignIn
Kerala Kaumudi Online
Monday, 11 May 2026 8.10 AM IST

'ആണും പെണ്ണും തൃഷയ്ക്ക് ഒരുപോലെ, കൂടുതല്‍ താത്പര്യം സ്ത്രീകളോട്', ഗുരുതര ആരോപണം

Increase Font Size Decrease Font Size Print Page
thrisha

നടനും ടിവികെ നേതാവുമായി വിജയും ഭാര്യയും വിവാഹമോചിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ വ്യാപക വിമര്‍ശനമാണ് നടി തൃഷ നേരിടുന്നത്. തൃഷയും വിജയും തമ്മിലുള്ള ബന്ധമാണ് നടന്റെ കുടുംബജീവിതം തകരുന്നതിലേക്ക് എത്തിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. ഇപ്പോഴിതാ തൃഷയ്‌ക്കെതിരെ ഗുരുതരമായ വ്യക്തി ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗായിക സുചിത്ര രാമദുരൈ. തൃഷ ബൈസെക്ഷ്വല്‍ ആണെന്നാണ് സുചിത്ര പറയുന്നത്.

സ്ത്രീകളേയും പുരുഷന്‍മാരേയും ഒരുപോലെയാണ് തൃഷ കാണുന്നതെന്നും എന്നാല്‍ കൂടുതല്‍ താത്പര്യം സ്ത്രീകളോടാണെന്നും സുചിത്ര ആരോപിക്കുന്നു. തുടര്‍ച്ചയായി ബന്ധങ്ങള്‍ വച്ച് പുലര്‍ത്തുന്ന സ്വഭാവമാണ് തൃഷയുടേതെന്നും അവര്‍ ആരോപിച്ചു.

'തൃഷ ഒരു ബൈസെക്ഷ്വല്‍ ആണ്. ആണിനോടും പെണ്ണിനോടും അവള്‍ക്ക് താല്പര്യമുണ്ട്. അതില്‍ പെണ്ണുങ്ങളോടാണ് ഒരുപടി മുകളില്‍ താല്പര്യം. തൃഷയുടെ കരവലയത്തിലാണ് വിജയ് ഉള്ളത്. പാവ പോലെയാണ്. ഇരിക്കാന്‍ പറഞ്ഞാല്‍ വിജയ് ഇരിക്കും നിക്കാന്‍ പറഞ്ഞാല്‍ നില്‍ക്കും', സുചിത്ര ആരോപിച്ചു.

അതേസമയം, നടന്‍ വിജയ്‌ക്കെതിരെ കഴിഞ്ഞ ദിവസമാണ് ഭാര്യ സംഗീത മോഹന്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. 2021ലാണ് വിജയ്ക്ക് നടിയുമായി ബന്ധമുണ്ടെന്ന് താന്‍ കണ്ടെത്തിയതെന്നും ബന്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയ വിജയ് അത് പാലിച്ചില്ലെന്നും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും സംഗീതയുടെ ഹര്‍ജിയില്‍ പറയുന്നു.

TAGS: THRISHA, SUCHITRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY