എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ നിറ സാന്നിധ്യവും അവിഭാജ്യ ഘടകവുമായിരുന്നൂ കൃഷ്ണൻകുട്ടി നായരുടെ മകൻ ശിവകുമാറും അഭിനേതാവായി സിനിമയിൽ തന്റേതായ സ്ഥാനം നേടുന്നു. അച്ഛനെപ്പോലെ തന്നെ നാടക രംഗത്തു നിന്നാണ് ശിവകുമാറിന്റെയും സിനിമാ പ്രവേശം. താൻ അഭിനയിച്ച ' മാറാട്ടം " എന്ന നാടകത്തിന്റെ തന്നെ ചലച്ചിത്രാവിഷ്ക്കാരമായ , അരവിന്ദൻ സംവിധാനം ചെയ്ത 'മാറാട്ട"ത്തിലൂടെ സിനിമയിലെത്തിയ ശിവകുമാർ ', ഉടോപ്യയിലെ രാജാവ് ", ' ആമി ", 'കൂടെ " , ' ഒറ്റാൽ ", ' ഒഴിമുറി " തുടങ്ങിയ ഒട്ടേറെ സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നവാഗതനായ പ്രശാന്ത് കാനത്തൂർ ഇന്ദ്രൻസിനെ നായകനാക്കി ഒരുക്കുന്നസ്റ്റേഷൻ 5 ചിത്രത്തിൽ പ്രതിനായകവേഷം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ശിവകുമാർ. ഈ ചിത്രത്തിൽ ഒരു ഗുണ്ടയുടെ വേഷമാണ് ശിവകുമാറിന്.
' അച്ഛനാണ് എനിക്കു പ്രചോദനം. എന്നാൽ അച്ഛന്റെ മേൽവിലാസം പറഞ്ഞ് ഞാൻ ഇന്നു വരെ അവസരങ്ങൾക്കായി ആരെയും സമീപിച്ചിട്ടില്ല. അങ്ങനെ പാടില്ലെന്നും സ്വന്തം കഴിവു കൊണ്ട് വളരണം എന്നുമാണ് അച്ഛൻ എന്നെ ഉപദേശിച്ചത്.
ആ ഉപദേശം ഇന്നും ഞാൻ പിന്തുടരുന്നു. ഓരോ സിനിമയും അതിലെ കഥാപാത്രവും ഞാൻ ഒരു പാഠമായിട്ടാണ് കരുതുന്നത്. എന്നെ വിശ്വസിച്ച് എന്നിലെ കഴിവ് മനസ്സിലാക്കി സ്റ്റേഷൻ 5 ൽ വ്യത്യസ്തമായ കഥാപാത്രം നൽകിയ പ്രശാന്തിന് നന്ദി ശിവകുമാറിന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |