SignIn
Kerala Kaumudi Online
Thursday, 28 March 2024 10.46 PM IST

എല്ലാവർക്കും അറിയേണ്ടത് വിവാഹമെന്ന് ശോഭന

ss

മലയാളത്തിന്റെ പ്രിയ താരമാണ് ശോഭന. മികച്ച അഭിനേത്രി മാത്രമല്ല, മികച്ച നർത്തകി കൂടിയാണ്. ഇപ്പോൾ നൃത്തത്തിലാണ് ശോഭന കൂടുതൽ ശ്രദ്ധിക്കുന്നത്. അവിവാഹിതയായി ജീവിക്കുന്ന ശോഭന തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് വെളിപ്പെടുത്താൻ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്. എന്നാൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാനാണ് എല്ലാവർക്കും താത്പര്യമെന്ന് ശോഭന തന്നെ പറയുന്നു. ''എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കരുത് എന്നു അഭിമുഖത്തിന് കയറും മുമ്പ് തന്നെ ഞാൻ മാദ്ധ്യമ പ്രവർത്തകരോട് പറയും. പക്ഷേ എന്തുകൊണ്ടു വിവാഹം കഴിച്ചില്ല തുടങ്ങിയ ചോദ്യങ്ങളാണ് അവർ ചോദിക്കുന്നത്. എന്നിട്ട് അവർ പറയും എന്തെങ്കിലും പറയാമോ, ആൾക്കാർ വായിക്കണ്ടേ, ഞങ്ങൾക്ക് ജീവിക്കേണ്ടേ എന്നൊക്കെ. അപ്പോൾ ഞാൻ എന്തെങ്കിലുമൊക്കെ പറയും. ഓരോ അഭിമുഖങ്ങളിലും അപ്പോൾ തോന്നുന്നതുപോലെ വെവ്വേറെ കാര്യങ്ങളാണ് പറയുന്നത്. ശോഭന പറഞ്ഞു. മലയാളത്തിൽ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അവസാനം അഭിനയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.