SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.06 AM IST

മഞ്ഞുമ്മൽ ബോയ് സ് ഇനി കൊച്ചിയിൽ

സംവിധായകൻ ഖാലിദ് റഹ്മാനും താരനിരയിൽ

ss

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ നായകൻമാരാക്കി ജാൻ.എ. മന്നിനുശേഷം ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി 25ന് കൊച്ചിയിലേക്ക് ഷിഫ്ട് ചെയ്യും. കൊടൈക്കനാലിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം സൗഹൃദങ്ങളുടെ കഥയാണ് പറയുന്നത്. പറവ,കുമ്പളങ്ങി നൈറ്റ്സ് , ഭീഷ്മപർവ്വം എന്നീ ചിത്രങ്ങൾക്കുശേഷം സൗബിൻ ഷാഹിറുംശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. ബാലു വർഗീസ്, ദീപക് പറമ്പോൽ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, ചന്തു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് മറ്റ് താരങ്ങൾ.സംവിധായകൻ ഖാലിദ് റഹ്മാനും താരനിരയിലുണ്ട്. അനുരാഗ കരിക്കിൻവെള്ളം, ഉണ്ട, ലൗ, തല്ലുമാല എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷാൻ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മാണം. സൗബിൻ ഷാഹിറിന്റെ പിതാവാണ് ബാബു ഷാഹിർ. അജയൻ ചാലിശേരി ആണ് കലാസംവിധാനം. വിവേക് ഹർഷൻ ചിത്ര സംയോജനം നിർവഹിക്കുന്നു. അതേസമയം സൗബിൻ ഷാഹിർ നായകനായി അഭിനയിച്ച രോമാഞ്ചം സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നു. നവാഗതനായ ജിതു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഹൊറർ കോമഡി ഗണത്തിൽപ്പെട്ടതാണ്.ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് സൗബിൻ.

Image Filename Caption

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.