സൗമ്യ മേനോന്റെ തെലുങ്ക് ചിത്രം 'ലെഹരായി'യുടെ മോഷൻ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ രഞ്ജിത്ത് ആണ് നായകൻ. എസ്.എൽ.എസ് മൂവീസിന്റെ ബാനറിൽ ബേക്കേം വേണുഗോപാൽ, മഡ്ഡിറെഡ്ഢി ശ്രീനിവാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ലെഹരായി സംവിധാനം ചെയ്യുന്നത് രാമകൃഷ്ണ പരമഹംസയാണ്.പറുചുരി നരേഷ് ആണ് തിരക്കഥ . രാമജോഗൈ ശാസ്ത്രി, കാസർള ശ്യാം, ശ്രീമണി, ഉമ മഹേഷ്, പാണ്ടു തനൈരു എന്നിവരുടെ വരികൾക്ക് ഗാന്റടി കൃഷ്ണ സംഗീതം നൽകുന്നു.
മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന സർക്കാരു വാരി പാട്ട'യാണ് സൗമ്യയുടെ റിലീസിനൊരുങ്ങിയ ചിത്രം. കീർത്തി സുരേഷ് ആണ് മറ്റൊരു നായിക. മേയ് 12ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.
കന്നഡയിൽ ഹണ്ടർ തെലുങ്കിൽ രണ്ടക്ഷര ലോകം, ടാക്സി ,മലയാളത്തിൽ ശലമോൻ എന്നിവയാണ് സൗമ്യ നായികയായി അഭിനയിച്ച് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |