SignIn
Kerala Kaumudi Online
Friday, 29 March 2024 6.41 PM IST

മകന്റെ പിറന്നാൾ ആഘോഷമാക്കി ശ്രേയ ഘോഷാൽ

sreya

മകൻ ദേവ്യാന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ച് ഗായിക ശ്രേയ ഘോഷാൽ. മകനെ ചേർത്തുപിടിച്ച് ഭർത്താവ് ശൈലാദിത്യ മുഖോപാദ്ധ്യായയോടൊപ്പമുള്ള ചിത്രവും ശ്രേയ പങ്കുവച്ചു. ഞങ്ങളുടെ മകൻ ദേവ്യാന് ഒന്നാം പിറന്നാൾ ആശംസകൾ. ഞങ്ങളെ മാതാപിതാക്കളാക്കി ജനിച്ചിട്ട് ജീവിതം വളരെ മനോഹരവും സന്തോഷവും നിറഞ്ഞതുമാണെന്ന് ഞങ്ങൾക്ക് കാണിച്ചുതന്നു.

ലോകത്തിലെ മുഴുവൻ സ്നേഹവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട് നീ വളരട്ടെ, എളിമയും സത്യസന്ധതയും നല്ല ഹൃദയവുമുള്ള മനുഷ്യനായി നീ വളരൂ" ശ്രേയ കുറി​ച്ചു.മലയാളത്തി​ന്റെ പ്രി​യ ഗായി​കയാണ് മറുനാട്ടുകാരിയായ ശ്രേയഘോഷാൽ. മമ്മൂട്ടി​ ചി​ത്രം ബി​ഗ്‌ബിയിൽ അൽഫോൺ​സ് ജോസഫി​ന്റെ സംഗീതത്തി​ൽ വി​ടപറയുകയാണോ എന്ന ഗാനം ആലപി​ച്ചാണ് മലയാളത്തി​ൽ എത്തുന്നത്. മരക്കാർ അറബി​ക്കടലി​ന്റെ സിംഹത്തിലാണ് അവസാനം പാടി​യത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREYA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.