ഇന്ത്യൻ സിനിമാ സംഗീതത്തിലെ ഒന്നാം നിര ഗായികയായ ശ്രേയാ ഘോഷാൽ തന്റെ മകന് പേരിട്ടു. ദേവ്യാൻ മുഖോപാദ്ധ്യായയെന്നാണ് ശ്രേയയും ഭർത്താവ് ശിലാദിത്യ മുഖോപാദ്ധ്യായയും ചേർന്ന് മകനിട്ടിരിക്കുന്ന പേര്. ഇൻസ്റ്റഗ്രാമിലൂടെയാണ് ശ്രേയ മകന്റെ പേര് പുറത്തുവിട്ടത്. ഭർത്താവിനോടൊപ്പം മകനെ ലാളിക്കുന്ന ചിത്രവും ശ്രേയ പങ്കുവച്ചിട്ടുണ്ട്.''പരിചയപ്പെടുത്തുന്നു ദേവ ്യാൻ മുഖോപാദ്ധ്യായയെ. മേയ് 22നാണ് അവൻ വന്നതും ഞങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചുതും..."" ശ്രേയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |