വിനായകൻ, ദേവ് മോഹൻ, ഷൈൻ ടോംചാക്കോ എന്നിവരെ പ്രധാനകഥാപാത്രമാക്കി ലിയോ തദേവൂസ് രചനയും സംവിധാനവും നിർവഹിക്കുന്ന പന്ത്രണ്ട് എന്ന ചിത്രത്തിൽ സ്രിന്ധയും . ഒ.ടി ടി റിലീസായി എത്തുന്ന പൃഥ്വിരാജ് ചിത്രം കുരുതിയിലും സുപ്രധാന വേഷത്തിൽ സ്രിന്ധ എത്തുന്നുണ്ട്. അന്നബെന്നിന്റെ സാറാസിലാണ് അവസാനം അഭിനയിച്ചത്. ആഗസ്റ്റ് 15ന് നാഗർകോവിലിൽ പന്ത്രണ്ടിന്റെ ചിത്രീകരണം ആരംഭിക്കും. ലാലാണ് മറ്റൊരു താരം. സ് കൈപാസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വിക്ടർ എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിന് സ്വരൂപ് ശോഭ ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ജോപോൾ എന്നിവരുടേതാണ് ഗാനങ്ങൾ. സംഗീതം അൽഫോൺസ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, കോസ്റ്റ്യൂ ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ ബിനുമുരളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |