തമിഴ് സിനിമാലോകത്തെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി തുറന്നുപറഞ്ഞ് നടി ശ്രീനിധി മേനോൻ. അഡ്ജസ്റ്റ് ചെയ്യകയെന്ന് പറയുമ്പോൾ ആദ്യം മനസിലായില്ല. വളരെ നല്ല രീതിയിലാണ് അവർ സംസാരിക്കുക. സർ അതിൽ താത്പര്യമില്ലെന്നു അപ്പോൾ പറയും. ആദ്യമേ നമ്മൾക്ക് അത് വേണ്ട എന്നാണെങ്കിൽ അത്തരം അവസരങ്ങൾ നിരസിക്കണം. അല്ലെങ്കിൽ പിന്നീട് മോശമായ പേര് വീഴും. തുടക്കക്കാരാണെങ്കിൽ ഇങ്ങനെയല്ലാതെ ചാൻസ് ലഭിക്കില്ലെന്ന് അവർ പറയും. പക്ഷേ നമ്മൾ അധ്വാനിക്കണം. ഇൗ ജോലി ലഭിച്ചില്ലെങ്കിൽ വേറെ ജോലിക്ക് പോവും. നമ്മൾ അദ്ധ്വാനിച്ച് ഒരു നിലയിൽ എത്തിയാൽ ഇതേ ആളുകൾ തന്നെ ഞാനാണ് അവളെ പ്രശസ്തിയിൽ എത്തിച്ചതെന്ന് പറയും. നയൻതാരയെയും സാമന്തയെയും സിനിമയിലേക്ക് കൊണ്ടുവന്നതും ഇവരാണെന്നാണ് പറയുന്നത്. ശ്രീനിധിയുടെ വാക്കുകൾ. മലയാളിയായ ശ്രീനിധി മേനോൻ തമിഴ് ടെലിവിഷൻ രംഗത്ത് സജീവം. മലയാളത്തിൽ ഛായ പെൻസിൽ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |