ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെളളാറ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും.തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പൂജാ ചടങ്ങോടെയാണ് തുടക്കം.പുതുമുഖങ്ങളായ ആതിര, ആമി ,പാർവണ, എന്നിവരാണ് നായികമാർ. കണ്ണൂരിന്റെ സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലങ്ങളിലൂടെ രസകരമായ ഒരു പ്രണയകഥയാണ് നദികളിൽ സുന്ദരി യമുനയിൽ അവതരിപ്പിക്കുന്നത്.നവാസ് വള്ളിക്കുന്ന്, മനോജ് കെ.യു, ഭാനു പയ്യന്നൂർ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.എെഡി എന്ന ചിത്രം പൂർത്തിയാക്കിയശേഷം ധ്യാൻ അഭിനയിക്കുന്ന ചിത്രമാണ് നദികളിൽ സുന്ദരി യമുന.തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളാണ് ലൊക്കേഷൻ. ഫൈസൽ അലി ഛായാഗ്രഹണവും രതിൽ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവഹിക്കുന്നു.മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം നൽകുന്നു. കലാസംവിധാനം -അജയൻ മങ്ങാട്. കോസ്റ്റ്യും - ഡിസൈൻ -സുജിത് മട്ടന്നൂർ.മേക്കപ്പ് -ജയൻ പൂങ്കുളം. നിർമ്മാണ നിർവഹണം സജീവ് ചന്തിരൂർ . സിനിമാറ്റിക് ഫിലിംസ് എൽ.എൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവർ ചേർന്നാണ് നിർമ്മാണം.പി.ആർ|. ഒ വാഴൂർ ജോസ്. '
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |