സെപ്തംബർ 19ന് പത്തനംതിട്ടയിൽ
പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ദ്ധ സ്റ്റെഫി സേവ്യർ സംവിധായികയുടെ കുപ്പായം അണിയുന്നു. ഷറഫുദ്ദീനും, രജിഷ വിജയനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.
ലുക്കാച്ചുപ്പി എന്ന ചിത്രത്തിലൂടെയാണ് സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാര മേഖലയിൽ എത്തുന്നത്. അൻപതിൽപ്പരം ചിത്രങ്ങൾക്കു വസ്ത്രാലങ്കാരം ഒരുക്കിയ സ്റ്റെഫിക്ക് ഗപ്പി എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മോഹൻലാൽ ചിത്രം ആറാട്ടിലാണ് സ്റ്റെഫി അവസാനം കോസ്റ്ര്യു ഡിസൈനറായി പ്രവർത്തിച്ചത്.മോഹൻലാൽ ചിത്രം സ്റ്റെഫിയുടെ സ്വപ്നം കൂടിയായിരുന്നു.
സൈജു കുറുപ്പ്, അൽത്താഫ് സലിം, വിജയരാഘവൻ, സുനിൽ സുഖദ, ബിജു സോപാനം, ബിന്ദുപണിക്കർ, ആശ ബൈജു എന്നിവരോടൊപ്പം ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു.
സെപ്തംബർ 19ന് പത്തനംതിട്ടയിൽ ചിത്രീകരണം ആരംഭിക്കും. പത്തനംതിട്ട ജില്ലയുടെ സംസ്കാരവും ഭാഷയും ആചാരങ്ങളും കോർത്തിണക്കി നർമ്മത്തിൽ കുടുംബകഥയായി ഒരുക്കുന്ന ചിത്രത്തിന് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ് രചന.ധ്യാൻ ശ്രീനിവാസൻ- പ്രയാഗ മാർട്ടിൻ ചിത്രം ബുള്ളറ്റ് ഡയറീസിനുശേഷം ബിത്രീ എം ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് ചന്ദ്രു ശെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു.ഹിഷാം അബ്ദുൽ വഹാബ് സംഗീതവും റോണക്സ് സേവ്യർ മേക്കപ്പും കോസ്റ്റ്യു ഡിസൈൻ സനൂജ് ഖാനും ഒരുക്കുന്നു. നിർമ്മാണ നിർവഹണം ഷബീർ മലവെട്ടത്ത്. പി.ആർ.ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |