സുപ്രധാന വേഷത്തിൽ കെ.പി.എ.സി ലീല
വിജയരാഘവനും കെ.പി.എ.സി ലീലയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൂക്കാലം ഗണേഷ് രാജ് സംവിധാനം ചെയ്യുന്നു. ആനന്ദത്തിനുശേഷം ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജഗദീഷ്, അബുസലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷൻ മാത്യു, സരസ ബാലുശേരി, അരുൺ കുര്യൻ, ഗംഗമീര, രാധ ഗോമതി, അരുൺ അജികുമാർ, ശരത് സഭ, അരിസ്റ്റോ സുരേഷ് എന്നിവരോടൊപ്പം പുതുമുഖങ്ങളായ കാവ്യ, നവ്യ, അമൽ, കമൽ എന്നിവരും അഭിനയിക്കുന്നു. വിനീത് ശ്രീനിവാസൻ നിർമ്മിച്ച ആനന്ദത്തിലൂടെ ശ്രദ്ധേയരായ റോഷൻ മാത്യുവും അരുൺ കുര്യനുംപൂക്കാലത്തിൽ മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.വിജയരാഘവന്റെയും കെ.പി.എ.സി ലീലയുടെയും മകളുടെ വേഷമാണ് സുഹാസിനി അവതരിപ്പിക്കുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച കെ. പി.എ. സി ലീല ഇതാദ്യമായാണ് മുഴുനീള വേഷത്തിൽ എത്തുന്നത്.ചിത്രത്തിന്റെ രചനയും ഗണേഷ് രാജിന്റേതാണ്. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനോദ് ഷൊർണ്ണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്നാണ് നിർമ്മാണം. നിർമ്മാണ നിയന്ത്രണം ജാവേദ് ചെമ്പ്്. സംഗീതം, പശ്ചാത്തല സംഗീതം : സച്ചിൻ വാര്യർ. ചമയം: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപ്പറമ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |