സണ്ണി ലിയോൺ നായികയാവുന്ന തമിഴ് ഹൊറർ കോമഡി ചിത്രം ഓ മൈ ഗോസ്റ്റ് ഡിസംബർ 30ന് തിയേറ്ററിൽ. ആർ. യുവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സതീഷ് ദർശ ഗുപ്ത, മൊട്ട രാജേന്ദ്രൻ, രമേഷ് തിലക്, അർജുനൻ, തങ്ക ദുരൈ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആർ. യുവൻ തന്നെയാണ് രചന. ദീപക് ഡി. മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജാവേദ് റിയാസ് ആണ് സംഗീത സംവിധാനം. വി.എയു മീഡിയ എന്റർടെയ്ൻമെന്റും ഹോഴ്സ് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |