SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.25 PM IST

ആപ് കൈസേ ഹോ? ധ്യാൻ ശ്രീനിവാസന് സുരഭി സന്തോഷ് നായിക

surabi

ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതി നായകനാകുന്ന ആപ് കൈസേ ഹോ എന്ന ചിത്രത്തിൽ സുരഭി സന്തോഷ് നായികയാകുന്നു. നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ബാച്ച്‌ലർ പാർട്ടിയിൽ സുഹൃത്തുക്കളുടെയിടയിൽ അരങ്ങേറുന്ന ചില പാരവയ്ക്കലുകളും തുടർന്നുണ്ടാകുന്ന സംഭവങ്ങളും നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു.

ജി. മാർത്താണ്ഡൻ, ജൂഡ് അന്തോണി ജോസഫ്, മിഥുൻ മാനുവൽ തോമസ്, തോമസ് സെബാസ്റ്റ്യൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വിനയ് ജോസിന്റെ ഈ അരങ്ങേറ്റ ചിത്രത്തിൽ ശ്രീനിവാസനും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. രമേഷ് പിഷാരടി, ദിവ്യദർശൻ, ധർമ്മജൻ ബോൾഗാട്ടി, സുധീഷ്, അവതാരകനായ ജീവ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

സ്വാതി ദാസിന്റെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീത സംവിധാനം നിർവഹിക്കുന്നു. അഖിൽ ജോർജ് ഛായാഗ്രഹണവും നൗഷാദ് യൂസഫ് എഡിറ്റിംഗും അസീസ് കരുവാരക്കുണ്ട് കലാസംവിധാനവും ഷാജി ചാലക്കുടി വസ്ത്രാലങ്കാരവും വിപിൻ ഓമശ്ശേരി ചമയവും നിർവഹിക്കുന്നു.

ചീഫ് അസോസിയേറ്റ് ഡയറക്ടർ: ദിനിൽ ബാബു, പ്രൊഡക്‌‌ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ.

അംജസ് എബൗവ് വേൾഡ് നിർമ്മിക്കുന്ന ആപ് കൈസേ ഹോയുടെ ചിത്രീകരണം സെപ്തംബർ ആറിന് എറണാകുളത്ത് തുടങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURABHI SANTHOSH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.