വിജയ് ചിത്രം സർക്കാർ ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന് തമിൾ റോക്കേഴ്സിന്റെ ഭീഷണി

Monday 05 November 2018 7:31 PM IST
sarkar

ഇളയദളപതി വിജയ്‌യുടെ ദീപാവലി റിലീസായ ' സർക്കാർ' ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന ഭീഷണിയുമായി തമിൾ റോക്കേഴ്സ് വെബ്സൈറ്റ്. 'കത്തി'ക്ക് ശേഷം എ.ആർ മുരുഗദോസും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് സർക്കാർ. വ്യാജപതിപ്പുകൾക്ക് തടയിടാൻ തമിൾ ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ കൗൺസിൽ നടപടി എടുത്തിട്ടും കാര്യമായ ഫലം ഉണ്ടായില്ല. ഇതിന് പ്രതികാര നടപടിയായാണ് പുതിയ ചിത്രങ്ങളുടെ പതിപ്പ് പുറത്തുവിടുന്നതെന്ന് തമിൾ റോക്കേഴ്സ് പറയുന്നു. വെബ്സൈറ്റിന്റെ ട്വിറ്റർ പേജിലാണ് വെല്ലുവിളി

സർക്കാരിന്റെ എച്ച്.ഡി പ്രിന്റ് കമിംഗ്,​ നിങ്ങൾ എത്ര പേർ എച്ച്.ഡി പ്രിന്റിനായി കാത്തിരിക്കുന്നുവെന്നും എത്ര തടസങ്ങളുണ്ടായാലും അവരെ തകർക്കാനാവില്ലെന്നും ട്വീറ്റിലുണ്ട്. സൂര്യ നായകനാകുന്ന സെൽവരാഘവൻ ചിത്രം എൻ.ജി.കെയ്ക്കെതിരെയും സമാനമായ ഭീഷണിയുണ്ട്.

സൂര്യയുടെ സിങ്കം 3 എന്ന ചിത്രത്തിന്റെ ആദ്യ ഷോ നടക്കുമ്പോൾ തന്നെ അതിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിലെത്തിയത് നിർമ്മാതാക്കളെ ആശങ്കയിലാഴ്‌ത്തിയിരുന്നു. കമലഹാസന്റെ വിശ്വരൂപം, രജനികാന്തിന്റെ കാല എന്നീ ചിത്രങ്ങളും റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ഇന്റർനെറ്റിലെത്തി. കഴിഞ്ഞ മാസം റീലീസ് ചെയ്ത സണ്ടക്കോഴി 2, നമസ്തേ ഇംഗ്ലണ്ട്, വട ചെന്നൈ, വെനം തുടങ്ങിയ ചിത്രങ്ങളുടെ ഇന്റർനെറ്റ് പതിപ്പും ഇറങ്ങിയിരുന്നു.

സർക്കാരിന്റെ വ്യാജ പതിപ്പ് തടയാൻ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് കടുത്ത നടപടികൾ എടുത്തിരിക്കവേയാണ് തമിൾ റോക്കേഴ്‌സിന്റെ പുതിയ ഭീഷണി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA