തമിഴ് സൂപ്പർതാരം അജിത്ത് കുമാർ ആരാധകരുടെ തലയാണ്. അജിത്തിന്റെ റീലിസിനൊരുങ്ങുന്ന വലിമൈക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോളിതാ തന്നെ ഇനി തല എന്നു സംബോധന ചെയ്തു വിളിക്കേണ്ടെന്നു പറഞ്ഞിരിക്കുകയാണ് അജിത്ത്. ഇനി മുതൽ അജിത്, അജിത് കുമാർ, എ.കെ എന്നീ പേരുകൾ മാത്രം ഞാൻ പരാമർശിക്കപ്പെട്ടാൽ മതിയെന്നാണ് ആഗ്രഹം. തല എന്നോ മറ്റെന്തെങ്കിലും വിശേഷണമോ എന്റെ പേരിന് മുന്നിലായി ഉപയോഗിക്കരുതെന്ന് അജിത്ത് പറഞ്ഞു. മാധ്യമങ്ങൾക്കും ആരാധകർക്കും എഴുതിയ തുറന്ന കത്തിലാണ് അജിത്ത് ഇക്കാര്യം തുറന്നു പറഞ്ഞത്. മങ്കാത്ത എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ആരാധക സംഘടനയുടെ ഔദ്യോഗിക വിഭാഗത്തെ അജിത് പിരിച്ചുവിട്ടതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |