SignIn
Kerala Kaumudi Online
Friday, 26 April 2024 2.11 AM IST

തരുൺ മൂർത്തിയുടെ ചിത്രം സെപ്തംബർ പതിനാറിന്

sandeep

സൂപ്പർഹിറ്റായ 'ഓപ്പറേഷൻ ജാവയ്ക്കുശേഷം തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂൺ പതിനാറിന് കൊച്ചിയിൽ ആരംഭിക്കുന്നു. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കു വോ'
എന്നീ ചിത്രങ്ങൾക്കു ശേഷം ഉർവ്വശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
തീരപ്രദേശത്തു താമസിക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ ജീവിതത്തിന്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം.
തികച്ചും റിയലിസ്റ്റിക്കായിട്ടാണ് സംവിധായകനായ തരുൺ മൂർത്തി ഈ ചിത്രത്തെ അണിയിച്ചൊരുക്കുന്നത്.
പുതുമുഖം ദേവി വർമ്മയാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലുക്മാൻ, ബിനു പപ്പു, സുധികോപ്പാ, കൊച്ചിയിലെ പ്രശസ്ത ചവിട്ടുനാടകക്കാരനായ ഐ.ടി. ജോസ്, ഗോകുലൻ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അൻവർ അലിയുടേതാണ് ഗാനങ്ങൾ .
റെക്‌സ് വിജയന്റെ പ്രധാന സഹായിയായിരുന്ന പാലി ഫ്രാൻസിസാണ് സംഗീത സംവിധായകൻ.
ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ.
ഏറെ ശ്രദ്ധേയമായ അമ്പിളി എന്ന ചിത്രത്തിന് ഛായാ ഗ്രഹണം നിർവ്വഹിച്ചത് ശരണനാണ്.
എഡിറ്റിംഗ്: നിഷാദ് യുസഫ്,
,കലാസംവിധാനം. സാബു വിതുര'
കോസ്റ്റ്യം ഡിസൈൻ: മഞ്ജുഷ രാധാകൃഷ്ണൻ.
ചമയം : മനു.
നിർമ്മാണ നിർവഹണം : ജിനു. പി.കെ.
ന്യൂസ് : വാഴൂർ ജോസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THARUN MOORTHY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.