200 സ്ക്രീനുകളിൽ റിലീസ്
നിവിൻപോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം ഡിസംബർ 24ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. രാജീവ് രവിയും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്.രണ്ടു വർഷം മുൻപ് റിലീസായ മൂത്തോനാണ് ഒടുവിൽ തിയേറ്ററിൽ എത്തിയ നിവിൻ പോളി ചിത്രം. 200ലേറെ സ്ക്രീനുകളിൽ എത്തുന്ന തുറമുഖത്തിൽ ഇന്ദ്രജിത്ത്, ജോജു ജോർജ്, നിമിഷ സജയൻ,പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സെന്തിൽ കൃഷ്ണ, സുദേവ് നായർ, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ. 1950കളിൽ കൊച്ചിയിലെ ചാപ്പ സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ഗോപൻ ചിദംബരം തിരക്കഥ ഒരുക്കുന്നു.തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ് നിർമ്മിക്കുന്നത്.
അതേ സമയം നിവിൻ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന കനകം കാമിനി കലഹം ഇന്ന് ഡിസ്നി ഹോട് സ്റ്റാറിലൂടെ റിലീസ് ചെയ്യും. ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, വിൻസി അലോഷ്യസ് എന്നിവരാണ് മറ്റു താരങ്ങൾ. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഒരുക്കിയ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് നിവിൻപോളി തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |